kovid

കോഴിക്കോട് : ജില്ലയിൽ ഇന്നലെ 66 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 52 പേർക്കാണ് രോഗബാധയുണ്ടായത്. രോഗികളിൽ രണ്ട് പേർ വിദേശത്ത് നിന്നെത്തിയവരാണ്. 6 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും. ഉറവിടമറിയാത്ത 6 പേർ ചികിത്സ തേടിയെത്തി. 6 ആരോഗ്യപ്രവർത്തകർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു.1108 കോഴിക്കോട് സ്വദേശികളാണ് രോഗബാധിതരായി ചികിത്സയിലുളളത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ 237, ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എൽ.ടി. സി - 143, കോഴിക്കോട് എൻ.ഐ.ടി എഫ്.എൽ.ടി. സി - 131, ഫറോക്ക് എഫ്.എൽ.ടി. സി - 127, എൻ.ഐ.ടി മെഗാ എഫ്.എൽ.ടി. സി - 156, എ.ഡബ്ലിയു.എച്ച് എഫ്.എൽ.ടി. സി - 130, മണിയൂർ നവോദയ എഫ്.എൽ.ടി. സി - 125, എൻ.ഐ.ടി - നൈലിററ് എഫ്.എൽ.ടി. സി - 24, സ്വകാര്യ ആശുപത്രികൾ - 30 എന്നിങ്ങനെയാണ് ചികിത്സയിൽ കഴിയുന്നവർ. അതെസമയം 71 പേർ രോഗമുക്തി നേടി. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ തൊഴിലാളികൾക്കിടയിലെ രോഗ വ്യാപനം ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കിയിട്ടുണ്ട്. 36 അന്യ സംസ്ഥാന തൊഴിലാളികൾക്കാണ്

രോഗം സ്ഥിരീകരിച്ചത്.

വിദേശത്ത് നിന്ന് എത്തിയവർ
കൊടുവളളി-1
കോഴിക്കോട് കോര്‍പ്പറേഷൻ-1

ഇതര സംസ്ഥാനം
പേരാമ്പ്ര-1
പുറമേരി-1
ഓമശ്ശേരി-1
വില്ല്യാപ്പളളി-1
ഫറോക്ക് -1
തിരുവമ്പാടി-1

സമ്പർക്കം

ബേപ്പൂർ-3
ചേമഞ്ചേരി-1
ചെറുവണ്ണൂർ-1
എടച്ചേരി-1
ഫറോക്ക് -4
കടലുണ്ടി-2
കൂത്താളി-1
കുന്നുമ്മൽ-1
നാദാപുരം -1
ഓമശ്ശേരി-6
പേരാമ്പ്ര-5
രാമനാട്ടുകര-4
തിരുവമ്പാടി -1
കൂരാച്ചുണ്ട് -1
തിരുവമ്പാടി-1
തിരുവനന്തപുരം-1
ഉളളിയേരി-1
വടകര-1
വളയം-1
കൊല്ലം-1
നൊച്ചാട് -1
കോഴിക്കോട് കോർപ്പറേഷൻ-11


• ഉറവിടം വ്യക്തമല്ല
കോഴിക്കോട് കോർപ്പറേഷൻ-1
ചക്കിട്ടപ്പാറ-2
കൂരാച്ചുണ്ട് -1
മടവൂർ-1
നടുവണ്ണൂർ-1

വലിയങ്ങാടിയും വെള്ളയിലും ക്ലസ്റ്റർ

കോഴിക്കോട്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വലിയങ്ങാടിയും വെള്ളയിലും ക്ലസ്റ്ററാക്കി. വലിയങ്ങാടിയിൽ 25 പേർക്ക് കൊവിഡ് പോസിറ്റീവായതിൽ 19 പേർ ചികിത്സയിലാണ്. വെള്ളയിൽ 28 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 25 പേർ ചികിത്സയിലുണ്ട്. ജില്ലയിലെ ക്ലസ്റ്ററുകളുടെ എണ്ണം 14 ആയി.

കോർപ്പറേഷൻ പരിധിയിൽ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ പരിശോധന ഊർജ്ജിതമാക്കാൻ മന്ത്രി എ.കെ ശശീന്ദ്രൻ നിർദ്ദേശം നൽകി. മേയറുടെ ചേംബറിൽ നടന്ന കൊവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വലിയങ്ങാടിയും വെള്ളയിലും പരിശോധനയും നിരീക്ഷണവും വർദ്ധിപ്പിക്കും. ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യാതെയും പാസ് ഇല്ലാതെയും വരുന്ന തൊഴിലാളികളെ മത്സ്യബന്ധനത്തിന് അനുവദിക്കില്ല. യോഗത്തിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ, സബ് കളക്ടർ ജി. പ്രിയങ്ക തുടങ്ങിയവർ പങ്കെടുത്തു.