photo
നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ എൻ.സി.സി നാവിക യൂണിറ്റിന്റെ വകയായുള്ള ബാസ്‌കറ്റുകൾ സ്കൂൾ ഹെഡ്മാസ്റ്റർ കെ.പി.അബൂബക്കർ സിദ്ദിഖിൽ നിന്ന് നന്മണ്ട ഗ്രാമ പഞ്ചായത്ത് അസി.സെക്രട്ടറി കെ.രാജീവ് ഏറ്റുവാങ്ങുന്നു


നന്മണ്ട: കൊളത്തൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഒരുക്കിയ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് നന്മണ്ട ഹയർ സെക്കൻഡറി എൻ.സി.സി നാവിക യൂണിറ്റ് 100 ബാസ്കറ്റ് നൽകി. സ്‌കൂൾ ഹെഡ്മാസ്റ്റർ കെ.പി . അബൂബക്കർ സിദ്ധിഖിൽ നിന്ന് നന്മണ്ട ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി കെ. രാജീവ് ഇവ ഏറ്റുവാങ്ങി . അസോസിയേറ്റ് എൻ.സി.സി.ഓഫീസർ ഇ. സുരേന്ദ്രൻ സംബന്ധിച്ചു.