കോഴിക്കോട്: കേരളത്തിലെ ഗവ.ലോ കോളേജുകളിൽ സീറ്റുകൾ വെട്ടിക്കുറയ്ക്കുകയും
സ്വകാര്യ ലോ കോളേജുകളിലെ സീറ്റുകൾ വർദ്ധിപ്പിക്കുകയും ചെയ്ത സർക്കാർ നടപടി പ്രതിഷേധാർഹമെന്ന് ബി.ഡി.ജെ.എസ് സൗത്ത് മണ്ഡലം കമ്മിറ്റി. കേരളത്തിലെ ഗവ.ലോ കോളേജുകളിൽ നിലവിലെ സീറ്റുകൾ നിലനിർത്താനും കൂടുതൽ ബാച്ചുകൾ അനുവദിക്കാനും മുഖ്യമന്ത്രി തയ്യാറാകണമെന്നും ബി.ഡി.ജെ.എസ് ആവശ്യപ്പെട്ടു. പ്രസിഡന്റ് സതീഷ് കുമാർ അയനിക്കാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി ഉണ്ണികൃഷ്ണൻ കരിപ്പാലി, ബി.ഡി.വൈ.എസ് ജില്ലാ സെക്രട്ടറി രാജേഷ് പി മാങ്കാവ്, വൈസ് പ്രസിഡന്റ് പത്മകുമാർ ജി മേനോൻ, സെക്രട്ടറി രാജീവൻ കോവൂർ എന്നിവർ പ്രസംഗിച്ചു.