കോഴിക്കോട്: ജില്ലയിൽ പലയിടത്തും കൊവിഡ് വ്യാപനം തീവ്രമായിരിക്കെ, കണ്ടെയ്ൻമെന്റ് സോണിൽ ഇളവ് അനുവദിക്കുന്നത് ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമായിരിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
ശാസ്ത്രീയമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കണ്ടെയ്ൻമെന്റ് സോൺ നിശ്ചയിക്കുന്നത്. ചിലയിടത്ത് കണ്ടെയിൻമെന്റ് സോണിൽ നിന്ന് നീക്കിക്കിട്ടാൻ ആവശ്യമുയരുന്ന പ്രവണതയുണ്ട്. ഇത് അംഗീകരിക്കാനാവില്ല. ഇളവ് അനുവദിച്ചാൽ രോഗവ്യാപനം കൂടുകയായിരിക്കും ഫലം. ഇളവ് തേടുന്ന പ്രവണത നിരുത്സാഹപ്പെടുത്താൻ ജനപ്രതിനിധികളും പൊതുപ്രവർത്തകരും ശ്രദ്ധിക്കണം. എപ്പോഴും തീരുമാനം ആരോഗ്യവകുപ്പ് വിലയിരുത്തിയായിരിക്കും.
കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ ജില്ലാ കളക്ടർ എസ്. സാംബശിവ റാവു പങ്കെടുത്തു.