tons
tons

കോഴിക്കോട്: കൊവിഡ് തകിടം മറിച്ച തൊഴിൽ മേഖലയ്ക്ക് ഉണർവേകാൻ മൊബൈൽ ആപ്പ് ഒരുക്കി

യുവസംരംഭകർ. ചില പ്രത്യേക തൊഴിൽ മേഖലയിലെ വിദഗ്ധരെ ലഭ്യമാക്കുന്ന പതിവ് രീതി മാറ്റി 'ടൺസ് ഓൺലൈൻ' മൊബൈൽ ആപ്പിൽ ആരുടെ സേവനം വേണോ, എപ്പോൾ എവിടെ എന്നുപറഞ്ഞാൽ മതി. ഡോക്ടർ മുതൽ തെങ്ങുകയറ്റക്കാരൻ വരെ ഒറ്റക്ലിക്കിൽ നിങ്ങളുടെ അരികിലെത്തും. ഓട്ടോറിക്ഷ, ജെസിബി, ഗുഡ്സ്, ലോറി എന്നിയുടെ ബുക്കിംഗും എളുപ്പത്തിൽ ചെയ്യാം. ആപ്പ് തുറന്ന് ഓപ്ഷനിലെത്തിയാൽ ആവശ്യമായ സേവനം നിങ്ങൾ നിശ്ചയിക്കുന്ന സമയത്തേക്ക് എത്ര തുക നൽകണമെന്ന് വ്യക്തമാക്കും. കോഴിക്കോട്ടെ യുവസംരംഭകരുടെ കൂട്ടായ്മയായ ടൺസ് ഫെസിലിറ്റേറ്റേഴ്സാണ് ആപ്പ് പുറത്തിറക്കിയത്. ആപ്പിൽ ചേരുന്നയാൾക്ക് സേവന ദാതാവും ഉപഭോക്താവുമാകാൻ കഴിയുന്ന സിങ്കിൾ പ്ലാറ്റ്ഫോം സൗകര്യമാണ് ടൺസ് വാഗ്ദാനം ചെയ്യുന്നത്. സെപ്തംബറിൽ മഞ്ചേരിയിൽ ടൺസ് ഓൺലൈൻ പ്രവർത്തനം ആരംഭിക്കും. ഒക്ടോബറിൽ കോഴിക്കോടും ജനുവരി മുതൽ കേരളമൊട്ടാകെ സേവനം ലഭ്യമാകും. വാർത്താ സമ്മേളനത്തിൽ ടൺസ് ഓൺലൈൻ മാനേജിംഗ് ഡയറക്ടർ ഷമീം കുടുക്കൻ, ഡയറക്ടർമാരായ സാക്കിർ.സി, വലീദ് മുഹമ്മദലി, ഓപ്പറേഷൻ മാനേജർ പ്രവീൺ കുമാർ എം.എ, മാർക്കറ്റിംഗ് ഹെഡ് തബ്ഷീർ എന്നിവർ പങ്കെടുത്തു.