old
old

കോഴിക്കോട്: കൊവിഡ് വ്യാപനം കണക്കിലെടുത്ത് വയോജന സംരക്ഷണ കേന്ദ്രങ്ങളിലെ അന്തേവാസികളിൽ കൊവിഡ് പരിശോധന നടത്തും. ആരോഗ്യ, സാമൂഹ്യനീതി, വനിത ശിശുവികസനം, കുടുംബശ്രീ എന്നീ വകുപ്പുകളുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം സംസ്ഥാനത്തെ 619 വൃദ്ധ സദനങ്ങളിൽ ഏകദേശം 21,000 വയോജനങ്ങളാണ് ഉളളത്. ആരോഗ്യ വകുപ്പും എൻ.എച്ച്.എമ്മും സാമൂഹ്യനീതി വകുപ്പും സഹകരിച്ചാണ് പരിശോധനകൾ നടത്തുക. ഇതുസംബന്ധിച്ച പ്രവർത്തന പദ്ധതി ആരോഗ്യ വകുപ്പ് തയ്യാറാക്കി.
പരിശോധനയിൽ കൂടുതൽ പോസിറ്റീവ് റിപ്പോർട്ട് ചെയ്യുന്ന സ്ഥാപനങ്ങളെ സി.എഫ്.എൽ.ടി.സിയാക്കും. ഒന്നോ രണ്ടോ ആണെങ്കിൽ അവരെ സമീപത്തെ സി.എഫ്.എൽ.ടി.സിയിലേക്ക് മാറ്റും. കെയർ ഹോമിന് പുറത്തുള്ള വയോജനങ്ങളെ പരിശോധിക്കുന്നതിന് കുടുംബശ്രീയുടെ ഗ്രാന്റ് കെയർ ആപ്പ് ഉപയോഗിക്കും. വയോജനങ്ങളെ കൊവിഡ് കാലത്ത് പരിചരിക്കുന്നത് സംബന്ധിച്ച മാർഗരേഖയും തയ്യാറാക്കിയിട്ടുണ്ട്.

പ്രതിരോധ മുന്നൊരുക്കങ്ങൾ

പഞ്ചായത്ത്, ബ്ലോക്ക് തലത്തിൽ ഐ.സി.ഡി.എസ് സൂപ്പർവൈസർമാർ, സി.ഡി.പി.ഒ എന്നിവർ കൺസൾട്ടന്റായി 47 ലക്ഷം വയോജനങ്ങളെയും സമീപിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തുന്നു. ജില്ലാ തലത്തിൽ പ്രോഗ്രാം ഓഫീസർമാർ, ജില്ലാ സാമൂഹ്യനീതി ഓഫീസർ, ഡി.എം.ഒ പ്രതിനിധി, കുടുംബശ്രീ ജില്ലാ കോ-ഓർഡിനേറ്റർ എന്നിവർ സംയുക്തമായി ദിവസവും രാവിലെയും വൈകീട്ടും കണക്കുകൾ പരിശോധിക്കുന്നുണ്ട്.
ജില്ലാതല വയോജന സെൽ ശക്തിപ്പെടുത്തി കോൾസെന്റർ സജ്ജമാക്കി വരുന്നു.
മെന്റൽ ഹെൽത്ത് അതോറിറ്റിയുമായി ചേർന്ന് സൈക്കോ സോഷ്യൽ കൗൺസലർമാർ വയോജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പ് വരുത്തുന്നു.