കോഴിക്കോട്: കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടിൽ, കിടക്ക, തലയിണ എന്നിവ നൽകി. ജില്ലാ കളക്ടർ സാംബശിവ റാവു ഏറ്റുവാങ്ങി. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് പി.റാംമനോഹർ, ജില്ലാ സെക്രട്ടറി സി.പി. മണി, സംസ്ഥാന കമ്മിറ്റി അംഗം ടി.എം. സജീന്ദ്രൻ, കെ. ജയപ്രകാശ്, ടി. അബ്ദുൾ ജലീൽ, ആർ.എസ്. ഫൈസൽ, എൻ. സതീഷ്‌കുമാർ എന്നിവർ പങ്കെടുത്തു.