​രാമനാട്ടുകര: പരിസ്ഥിതി​ ​മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾയ്ക്കിടയാക്കുന്ന കേന്ദ്ര സർക്കാറിന്റെ പരിസ്ഥിതി ആഘാത വിലയിരുത്തൽ ഇ. ഐ. എ) പിൻവലിച്ച് 2006 ലെ വിജ്ഞാപനം പുനസ്ഥാപിക്കണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് കൊണ്ടോട്ടി മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. പുതിയ കരടിൽ​ ജനങ്ങൾക്ക് പരാതിപ്പെടാനുള്ള അവസരം ഉപയോഗിച്ച് പരമാവധി മെയിൽ സ ന്ദേശങ്ങൾ പരിസ്ഥിതി വകുപ്പിന് അയച്ചുകൊടുക്കണമെന്ന് യോ ഗം അഭ്യർത്ഥിച്ചു. കാലാവസ്ഥ വ്യതിയാനം , ആഗോളതാപനം, പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിത ചൂഷണം തുടങ്ങിയവയെല്ലാം പരിസ്ഥിതിക്ക് വെല്ലുവിളിയാകുന്ന സാഹചര്യത്തിൽ പരിസ്ഥിതി നിയമങ്ങളിൽ ഇളവുകൾ വരുത്തുന്നത് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഓൺലൈൻ യോഗം പി.കെ.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. തോമസ് അഗസ്ത്യൻ, ടി.ഷിനോദ് , എ.ചിത്രാംഗദൻ, വി.കെ.രാഘവൻ, പി.കൃഷ്ണദാസ് , എം.കാർത്തിക് എന്നിവർ പ്രസംഗിച്ചു.