ഫറോക്ക്: ചുങ്കം ലോക്കലിലെ സി.പി.എം കൊവിഡ് പ്രതിരോധ സന്നദ്ധ സേന ഫറോക്ക് ഏരിയ സെക്രട്ടറി എം. ഗിരീഷ് ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റിയിലെ 23 ലോക്കലിന് കീഴിലും സന്നദ്ധ സേനകൾ രൂപീകരിക്കും. എ.സി അംഗം സി. ഷിജു സ്വാഗതം പറഞ്ഞു. ലോക്കൽ സെക്രട്ടറി പി. ബിജു അദ്ധ്യക്ഷത വഹിച്ചു. കേരള റേഷൻ എംപ്ലോയീസ് യൂണിയൻ കോഴിക്കോട് താലൂക്ക് കമ്മിറ്റി സെക്രട്ടറി പൂതേരി മധു, സംസ്ഥാന കമ്മിറ്റി അംഗം പി.കെ റഹീം, സംസ്ഥാന വൈസ് പ്രസിഡന്റ് കെ. മൊയ്തീൻ കോയ എന്നിവർ കിറ്റും അണുനശീകരണ സാമഗ്രിയും ഏരിയാ സെക്രട്ടറി എം. ഗിരീഷിന് കൈമാറി. മനോഹരൻ, ടി. മരക്കാർ, എം. രമേശൻ, കെ. സതീശൻ, നിഖിൽ, പി. ധനേഷ് എന്നിവർ സംബന്ധിച്ചു.