gangadharan
ഗംഗാധരൻ മാസ്റ്റർ

അത്തോളി: പൂനൂർ തേക്കിൻതോട്ടം എൽ.പി.സ്‌കൂൾ റിട്ട. അദ്ധ്യാപകൻ പുതുക്കുടി ഗംഗാധരൻ (86) നെല്ലിക്കോട് സൈരിഭം വീട്ടിൽ നിര്യാതനായി. സജീവ സി.പി.എം പ്രവർത്തകനായിരുന്നു. ഭാര്യ: പരേതയായ സുലോചന (മുൻ പ്രധാനാദ്ധ്യാപിക കെ.സി.എം.എ.യു.പി.സ്‌കൂൾ, കാച്ചിലാട്ട്). മക്കൾ: ഷീജ (റിട്ട. അസിസ്റ്റന്റ് ലൈബ്രേറിയൻ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), ലേഖ (പ്രധാനാദ്ധ്യാപിക, കെ.സി.എം.എ.യു.പി.സ്‌കൂൾ, കാച്ചിലാട്ട്), സ്‌മിത. മരുമക്കൾ: അജയ്‌കുമാർ (റിട്ട. മാതൃഭൂമി), കൃഷ്ണകുമാർ (റിട്ട. മാനേജർ, ഫാർമ), മോഹൻദാസ് (ഫോട്ടോഗ്രാഫർ). സഹോദരങ്ങൾ: ബാലൻ മാസ്റ്റർ, രുഗ്മിണി അമ്മ (തിരൂർ), പരേതരായ നാരായണൻ മാസ്റ്റർ, കല്ല്യാണിക്കുട്ടി അമ്മ, മീനാക്ഷി ടീച്ചർ, ദേവകി ടീച്ചർ, ദാമോദരൻ നായർ (മീനങ്ങാടി).