janaki
വിമാനാപകടത്തിൽ മരിച്ച ജാനകിയുടെ വീട്ടിൽ എം.കെ.രാഘവൻ എം.പി എത്തിയപ്പോൾ


പേരാമ്പ്ര: കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച നരയംകുളം കന്നോത്ത് ജാനകിയുടെ വീട് എം.കെ. രാഘവൻ എം. പി സന്ദർശിച്ചു. ജാനകിയുടെ മകൻ ജിനീഷ്, സഹോദരൻ ബാലൻ എന്നിവരുമായി സംസാരിച്ച എം.പി എല്ലാ സഹായവാഗ്ദാനവും നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം. ഋഷികേശൻ, മണ്ഡലം പ്രസിഡന്റ് കെ.കെ. അബൂബക്കർ എന്നിവരും ഒപ്പമുണ്ടായിരുന്നു.