കോഴിക്കോട്: ഗോകുലം കേരള എഫ്.സി സംഘടിപ്പിച്ച ഗോൾഡൻ ബേബി ലീഗിൽ പന്തീരാങ്കാവ് ഫുട്ബാൾ ട്രെയിനിംഗ് സെന്റർ അണ്ടർ 12, അണ്ടർ 10 വിഭാഗങ്ങളിൽ വിജയികളായി. അണ്ടർ 8 വിഭാഗത്തിൽ ക്രെസെന്റ് ഫുട്ബാൾ അക്കാഡമിയും വിജയികളായി. കാരപറമ്പിലുള്ള ജിങ്കാ ടർഫിലായിരുന്നു നേരത്തെ മത്സരങ്ങൾ സംഘടിപ്പിച്ചത്. കൊവിഡ് കാരണം ലീഗ് സ്റ്റേജ് മാത്രമേ പൂർത്തീകരിക്കുവാൻ പറ്റിയുള്ളൂ. സെമിഫൈനൽ മുതൽ നടത്താൻ കഴിയാത്തതിനാൽ ലീഗിൽ മുന്നിൽ നിന്ന ടീമുകളെ വിജയികളായി പ്രഖ്യാപിക്കുകയായിരിന്നു. ഒ.എം.എഫ്.സി അക്കാഡമി, ഓറഞ്ച് ഫുട്ബാൾ അക്കാഡമി, രാജീവ് യൂത്ത് ബ്രിഗേഡ് എന്നിവർ ഓരോ കാറ്റഗറിയിൽ രണ്ടാമതെത്തി. കുട്ടികളിൽ ഫുട്ബാൾ വാസന വളർത്താൻ ലക്ഷ്യമിട്ടുള്ള ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ പ്രോജക്ടാണ് ബേബി ലീഗ്.