കോഴിക്കോട്: കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിനു പിറകിലും ഫാസിസ്റ്റ് അജണ്ടയാണെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അമീർ എം.ഐ അബ്ദുൽ അസീസ് കുറ്റപ്പെടുത്തി.

സംസ്ഥാന ഭാരവാഹികളുടെ യോഗത്തിൽ ആമുഖപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസനയം പാർലമെന്റിൽ ചർച്ചയ്ക്ക് വെക്കാനോ, ജനങ്ങളുടെ അഭിപ്രായം മുഖവിലയ്ക്കെടുക്കാനോ കേന്ദ്ര സർക്കാർ തയ്യാറായില്ലെന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്. ഒരു രാജ്യം ഒരു ഭാഷ, ഒരു സംസ്‌കാരം എന്ന സംഘ്പരിവാർ രാഷ്ട്രീയ അജണ്ട നടപ്പാക്കാൻ വിദ്യാഭ്യാസ സംവിധാനത്തെ കൂടി ഉപയോഗപ്പെടുത്താനാണ് ശ്രമം. വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിലാണെന്നിരിക്കെ സംസ്ഥാനങ്ങൾക്ക് അർഹമായ ഇടം നയരൂപീകരണത്തിൽ നൽകേണ്ടതുണ്ട്.