കോഴിക്കോട്: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വൻകുതിപ്പ്. ഇന്നലെ 158 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 123 പേർക്കും സമ്പർക്കം വഴിയാണ്. ആറു പേരുടെ ഉറവിടം വ്യക്തമല്ല. 103 പേർ ഇന്നലെ രോഗമുക്തരായി.
വിദേശത്ത് നിന്ന് വന്ന മൂന്നൂ പേരും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 26 പേരും പോസിറ്റീവായി. കോർപ്പറേഷൻ പരിധിയിൽ ഇന്നലെ 20 ഇതര സംസ്ഥാന തൊഴിലാളികൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു. മാവൂർ മേഖലയിൽ 15 പേർക്കും പെരുവയലിൽ 12 പേർക്കും രോഗം ബാധിച്ചു. കോർപ്പറേഷൻ പരിധിയിൽ മാത്രം സമ്പർക്കം വഴി 54 പേരാണ് രോഗികളായത്.
ഇപ്പോൾ രോഗബാധിതരായി ചികിത്സയിലുളളത് 1170 കോഴിക്കോട് സ്വദേശികളാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് - 272,
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എൽ.ടി. സി - 154, കോഴിക്കോട് എൻ.ഐ.ടി എഫ്.എൽ.ടി. സി - 153, ഫറോക്ക് എഫ്.എൽ.ടി. സി - 146,
എൻ.ഐ.ടി മെഗാ എഫ്.എൽ.ടി. സി - 152, എ.ഡബ്ലിയു.എച്ച് എഫ്.എൽ.ടി. സി - 119, മണിയൂർ നവോദയ എഫ്.എൽ.ടി. സി - 118,
എൻ.ഐ.ടി നൈലിറ്റ് എഫ്.എൽ.ടി. സി - 21, സ്വകാര്യ ആശുപത്രികൾ - 30 എന്നിങ്ങനെയാണ് കണക്ക്.
മറ്റു ജില്ലകളിൽ ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ 5 പേരാണ്. കോഴിക്കോട് ജില്ലയിൽ ചികിത്സയിലുളള മറ്റു ജില്ലക്കാർ 89 പേരുമുണ്ട്.
രോഗമുക്തർ
കോഴിക്കോട് കോർപ്പറേഷൻ 27, കായക്കൊടി 1, തൂണേരി 2, വളയം 1, നാദാപുരം 7, വടകര 4, ചെക്യാട് 9, പെരുമണ്ണ 2, കൂടരഞ്ഞി 1, ഏറാമല 4, വേളം 1, കൈതപ്പൊയിൽ 1, പയ്യോളി 2, ചെറുവണ്ണൂർ (പേരാമ്പ്ര) 1, നടുവണ്ണൂർ 1, ബേപ്പൂർ 2, കുററ്യാടി 1, നരിക്കുനി 1, മുക്കം 1, ചാത്തമംഗലം 2, നരിപ്പററ 2, എടച്ചേരി 1, പനങ്ങാട് 1, വില്ല്യാപ്പളളി 3, ഉണ്ണികുളം 1, പെരുവയൽ 1,
കൊയിലാണ്ടി 2, തിരുവളളൂർ 1, ഒളവണ്ണ 2, താമരശ്ശേരി 1, മേപ്പയൂർ 2, പുതുപ്പാടി 3, കുന്ദമംഗലം 2, വയനാട് 4, മലപ്പുറം 5, പാലക്കാട് 1.