കുന്ദമംഗലം: പ്രതിസന്ധികൾക്കിടയിലും വികസന കാര്യത്തിൽ സർക്കാർ മുന്നേറ്റമുണ്ടാക്കിയെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. കുന്ദമംഗലം നിയോജക മണ്ഡലത്തിലെ മൂന്ന് റോഡുകളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു. 7 കോടി രൂപ ചെലവിൽ ചാത്തമംഗലം വേങ്ങേരി മഠം പാലക്കാടി റോഡ്, 5 കോടി രൂപ ചെലവിൽ പെരിങ്ങളം കുരിക്കത്തൂർ പെരുവഴിക്കടവ് റോഡ് എന്നിവയുടെ പ്രവൃത്തിയും 4 കോടി രൂപ ചെലവിൽ പൂർത്തീകരിച്ച പുൽപ്പറമ്പ് പാഴൂർ കൂളിമാട് റോഡ് ഉദ്ഘാടനവുമാണ് മന്ത്രി നിർവഹിച്ചു. പി.ടി.എ റഹീം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത പൂതക്കുഴിയിൽ, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ബീന, ടി.എ രമേശൻ, എം. സുഷമ, എം.എം സുധീഷ് കുമാർ, ഷാജു കുനിയിൽ, ലിനി ചോലക്കൽ, എ. പ്രസാദ്, കെ.നാരായണൻ നമ്പൂതിരി, എൻ. സുരേഷ്, ശോഭന അഴകത്ത് എന്നിവർ പ്രസംഗിച്ചു.