mims
മെഡിക്കൽ കോളേജ് ഇ.എൻ.ടി വിഭാഗത്തിലേക്ക് എയർകണ്ടീഷണർ വാങ്ങുന്നതിനുളള തുക ആസ്റ്റർ മിംസ് ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജർ നസീറിൽ നിന്നു പ്രിൻസിപ്പാൾ ഡോ.വി.ആർ. രാജേന്ദ്രൻ ഏറ്റുവാങ്ങുന്നു

കോഴിക്കോട് : മെഡിക്കൽ കോളേജിലെ ഇ.എൻ.ടി വിഭാഗം ഐ.സി.യു നവീകരിക്കുന്നതിനോടനുബന്ധിച്ച് കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റൽ എയർകണ്ടീഷണർ നൽകി. ആസ്റ്റർ മിംസ് ബിസിനസ് ഡവലപ്പ്‌മെന്റ് മാനേജർ നസീറിൽ നിന്നു മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.വി. ആർ.രാജേന്ദ്രൻ ഏറ്റുവാങ്ങി. ചടങ്ങിൽ ഡോ. അശോകൻ കുറ്റിയിൽ, ഡോ.കെ. പി.സുനിൽകുമാർ, രാംജിത്ത് എന്നിവർ സംബന്ധിച്ചു.