കോഴിക്കോട്: കനത്ത മഴയെ തുടർന്ന് വെള്ളം കയറിയ കണ്ണാടിക്കൽ, തണ്ണീർപന്തൽ, വേങ്ങേരി ഭാഗങ്ങളിലെ വീടുകൾ ബി.ഡി.ജെ.എസ് നോർത്ത് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. മണ്ഡലം പ്രസിഡന്റ് ഷിനോജ് പുളിയോളി, പ്രജിത്ത് പുത്തൻപുരയിൽ, ബിന്ദു ടീച്ചർ, ശ്രീകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.