കോഴിക്കോട്: കരിപ്പൂർ വിമാനദുരന്തത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർ സുഖം പ്രാപിക്കുന്നു. ജില്ലയിൽ ഗവ. മെഡിക്കൽ കോളേജ്, ആസ്റ്റർ മിംസ്, മെയ്‌ത്ര ഹോസ്പിറ്റൽ, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് പരിക്കേറ്റവരുള്ളത്.
മെയ്‌ത്രയിൽ ഇതിനകം ഒൻപത് പേർ ഡിസ്ചാർജ്ജായി. ഒൻപത് പേർ ചികിത്സയിലുള്ളതിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ബേബി മെമ്മോറിയൽ ആശുപത്രിയിൽ 15 പേരാണ് ഡിസ്ചാജായത്. അവശേഷിക്കുന്നവർ ശസ്ത്രക്രിയയ്ക്ക് വിധേയരായി. മിംസിൽ നിന്ന് ഇതിനകം ഡിസ്ചാർജ്ജായത് 12 പേരാണ്. ഒരാളുടെ നില ഗുരുതരമായി തുടരുന്നുണ്ട്. ഇന്നലെ ഇവിടെ നിന്നു മൂന്ന് പേർ ഡിസ്ചാർജ്ജായി.