കോഴിക്കോട്: ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ കഴുത്തിൽ നിന്ന് നാലര പവന്റെ മാല കവർന്നു. കാളാണ്ടിത്താഴത്ത് റെയ്‌നയുടെ മാലയാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം പുലർച്ചെ ജനലിലൂടെ കൈയിട്ടായിരുന്നു മോഷണം. ചേവായൂർ പൊലീസ് കേസെടുത്തു.