കോഴിക്കോട്: ബൈക്കിൽ കഞ്ചാവ് കടത്തുന്നതിനിടെ മൂന്ന് പേർ അറസ്റ്റിലായി. ഇവരിൽ നിന്ന് 9 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പേരാമ്പ്ര എക്സൈസ് പിടി കൂടി.
മൂടാടി ചിങ്ങപുരം തിക്കോടി റോഡിൽ നിന്ന് ഉണ്ണിയത്ത് കണ്ടി ഷാമിൽ മുഹമ്മദ് ( 28) , ചെറുവാട്ട് മുജീബ് (41), ഷബീർ (24), എന്നിവരെയാണ് പേരാമ്പ്ര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശരത് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവർ സഞ്ചരിച്ച എൻഫീൽഡ് ബൈക്ക് കസ്റ്റഡിയിലെടുത്തു.
പ്രിവന്റിവ് ഓഫീസർ ബാബുരാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജിത്ത്, അജയകുമാർ, എക്സൈസ് കമ്മിഷണർ സ്ക്വാഡ് അംഗങ്ങളായ പ്രിവന്റിവ് ഓഫീസർ ഷിജുമോൻ, സിവിൽ എക്സൈസ് ഓഫീസർ രാമകൃഷ്ണൻ എന്നിവർക്കു പുറമെ എക്സൈസ് ഇൻസ്പെക്ടർ പ്രജിത്തിന്റെ നേതൃത്വത്തിലുള്ള കോഴിക്കോട് എക്സൈസ് സംഘവും പരിശോധനയ്ക്കുണ്ടായിരുന്നു.