കോഴിക്കോട്: തിരുവമ്പാടി പൊലീസ് സ്‌റ്റേഷനിലെ എസ്.ഐ യ്ക്കും കോഴിക്കോട് വിജിലൻസ് യൂണിറ്റിലെ ഡ്രൈവർക്കും കൊവിഡ് സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം നടത്തിയ ആന്റിജൻ പരിശോധനയിൽ തിരുവമ്പാടിയിൽ എസ്.ഐ യും നാട്ടുകാരും ഉൾപ്പെടെ അഞ്ച് പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. എസ്.ഐ യ്ക്ക് പോസിറ്റീവെന്ന് കണ്ടെത്തിയതോടെ നാല്പതോളം പൊലീസുകാർ നിരീക്ഷണത്തിലാവും. എസ്.ഐ യുടെ രോഗ ഉറവിടം വ്യക്തമല്ല.
വിജിലൻസ് ഓഫീസ് അണുനശീകരണത്തിനായി താത്കാലികമായി അടച്ചു. വിജിലൻസ് ഡി.വൈ.എസ്.പി അടക്കം അഞ്ച് ഉദ്യോഗസ്ഥരോട് നിരീക്ഷണത്തിൽ കഴിയാൻ ജില്ലാ ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. പനി ബാധിച്ച ഡ്രൈവറെ നിർബന്ധിച്ച് ജോലിക്ക് നിയോഗിച്ചെന്ന ആരോപണമുണ്ട്. വിജിലൻസ് ഓഫീസിലെ രണ്ട് ഇൻസ്‌പെക്ടർമാർക്ക് ഡിവൈ.എസ്.പിയുടെ വീട് സന്ദർശിക്കാനാണ് അസുഖബാധിതനായ ഡ്രൈവറെ വിളിച്ചുവരുത്തിയതെന്ന് പറയുന്നു.
ഡ്രൈവറുടെ വീട്ടിൽ മകൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.