news
മണ്ണിടിഞ്ഞു വീണ് അപകടാവസ്ഥയിലായ മുള്ളമ്പത്ത് എ കരം പറമ്പത്ത് മീത്തൽ അശോകന്റെ വീട്‌

കുറ്റ്യാടി: മണ്ണിടിഞ്ഞ് നരിപ്പറ്റ പഞ്ചായത്തിലെ മുള്ളമ്പത്ത് ഇരുമ്പൻതടം ഏകരംപറമ്പത്ത് മീത്തൽ അശോകന്റെ വീട് കടുത്ത ഭീഷണിയിൽ.

കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയെ തുടർന്ന് വീടിനോട് ചേർന്ന ഭാഗം ഏതാണ്ട് 25 മീറ്റർ താഴ്ചയിലാണ് മണ്ണിടിഞ്ഞത്. വീഴ്ചയുടെ ആഘാതത്തിൽവീടിന്റെ ചുമരിന്നും കോലായയ്ക്കും വിള്ളൽ വീണു. അശോകനും ഭാര്യ ഉഷയും മൂന്ന് പെൺമക്കളും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇവർ
താമസം ബന്ധുവീട്ടിലേക്ക് മാറ്റുകയായിരുന്നു. മണ്ണിടിച്ചിലിനെ തുടർന്ന് കിണറിന്റെ കൽകെട്ട് തകർന്ന് മണ്ണും കല്ലും കിണറ്റിലേക്ക് വീണു. കുന്നിൻനെറുകിലുള്ള വീട്ടിലേക്ക് എത്തിപ്പെടാനുള്ള വഴി ദുർഘടം പിടിച്ചതാണ്. വീട് മാറ്റി പണിയേണ്ട സാഹചര്യമാണെന്ന് അശോകൻ പറയുന്നു.