16 പേർക്ക് രോഗ മുക്തി
സന്നദ്ധ പ്രവർത്തനം നടത്തിയ ആൾക്ക് രോഗം
കൽപ്പറ്റ: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ച നടവയൽ സ്വദേശി അവറാൻ (69) ഉൾപ്പെടെ വയനാട് ജില്ലയിൽ ഇന്നലെ 12 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 16 പേർ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരിൽ 10 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.
ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 950 ആയി. ഇതിൽ 646 പേർ രോഗമുക്തരായി. മൂന്നു പേർ മരണപ്പെട്ടു. നിലവിൽ 301 പേരാണ് ചികിത്സയിലുള്ളത്. 288 പേർ ജില്ലയിലും 13 പേർ ഇതര ജില്ലകളിലും ചികിത്സയിൽ കഴിയുന്നു.
രോഗം സ്ഥിരീകരിച്ചവർ :
ആഗസ്റ്റ് 11 ന് ബംഗളുരുവിൽ നിന്ന് വന്ന നൂൽപ്പുഴ സ്വദേശി (25), ദുബായിൽ നിന്നെത്തി വിമാന അപകടത്തിൽപ്പെട്ട് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള ചീരാൽ സ്വദേശി (35), വാളാട് സ്വദേശി (22), നല്ലൂർനാട് സ്വദേശിയായ ഒരു വയസ്സുള്ള കുട്ടി, മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ട നടവയൽ സ്വദേശി അവറാൻ (69), അദ്ദേഹത്തിന്റെ കൂടെ നിന്ന ബന്ധുക്കളായ രണ്ടുപേർ (40, 60 വയസ്), ചൂരൽമല ഉരുൾപൊട്ടലിൽ സന്നദ്ധ പ്രവർത്തനം നടത്തിയ ചൂരൽമല സ്വദേശി (37), ലോറി ഡ്രൈവറുടെ സമ്പർക്കത്തിലുളള പെരിക്കല്ലൂർ സ്വദേശികൾ ( 80, 44, 6 വയസ്), നീർവാരം സ്വദേശി (63) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
രോഗമുക്തി നേടിയത്:
വാളാട് സ്വദേശികളായ 5 പേർ, വെള്ളമുണ്ട സ്വദേശികളായ 2 പേർ, വാളേരി സ്വദേശികളായ 2 പേർ, കമ്പളക്കാട്, ബത്തേരി, മാനന്തവാടി, കേണിച്ചിറ, കുപ്പാടിത്തറ, പടിഞ്ഞാറത്തറ, തിരുനെല്ലി സ്വദേശികളായ ഓരോരുത്തരുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
ഇന്നലെ നിരീക്ഷണത്തിലായത് 189 പേർ
272 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി
നിലവിൽ നിരീക്ഷണത്തിലുള്ളത് 2717 പേർ
338 പേർ ആശുപത്രിയിൽ
ഇന്നലെ അയച്ചത് 341 സാമ്പിളുകൾ
ഇതുവരെ അയച്ചത് 29872 സാമ്പിളുകൾ
ഫലം ലഭിച്ചത് 28079
26982 നെഗറ്റീവും 950 പോസിറ്റീവും