കോഴിക്കോട്: ജില്ലയിൽ ഇന്നലെ 93 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 64 പേർക്കും രോഗം ബാധിച്ചത് സമ്പർക്കം വഴി. എട്ട് പേരുടെ ഉറവിടം വ്യക്തമല്ല.

വിദേശത്ത് നിന്ന് എത്തിയ രണ്ട് പേർക്കും ഇതര സംസ്ഥാനങ്ങളിൽനിന്ന് വന്ന 19 പേർക്കും പോസിറ്റീവായി. കോർപ്പറേഷൻ പരിധിയിൽ 17 ഇത് സംസ്ഥാന തൊഴിലാളികൾക്ക് കൂടി വൈറസ് ബാധ കണ്ടെത്തി. സമ്പർക്കത്തിലൂടെ രോഗബാധിതരായത് 17 പേർ. ഉറവിടം വ്യക്തമല്ലാത്ത ആറു പേരുമുണ്ട് ഇവിടെ.

ഇപ്പോൾ 1142 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 19 പേരിൽ 17 പേരും കോഴിക്കോട് കോർപ്പറേഷനിലാണ്. ഒരു തിരുവള്ളൂർ സ്വദേശിയും ഒരു ചെറുവണ്ണൂർ (പേരാമ്പ്ര ) സ്വദേശിയുമാണ് മറ്റ് രണ്ട് പേർ (29). സമ്പർക്കം വഴി രോഗം ബാധിച്ചവരിൽ നാല് ആരോഗ്യ പ്രവർത്തകരുമുണ്ട്.

 ചികിത്സയിലുള്ളവർ
കോഴിക്കോട് മെഡിക്കൽ കോളേജ് 269
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എൽ.ടി.സി 170
കോഴിക്കോട് എൻ.ഐ.ടി എഫ്.എൽ.ടി.സി 138
ഫറോക്ക് എഫ്.എൽ.ടി.സി 131
എൻ.ഐ.ടി മെഗാ എഫ്.എൽ.ടി.സി 147
എ.ഡബ്ല്യു.എച്ച് എഫ്.എൽ.ടി.സി 124
മണിയൂർ നവോദയ എഫ്.എൽ.ടി.സി 111
എൻ.ഐ.ടി നൈലിറ്റ് എഫ്.എൽ.ടി.സി 18
സ്വകാര്യ ആശുപത്രികൾ 30

മറ്റു ജില്ലകളിൽ ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ 4
(മലപ്പുറം 2, എറണാകുളം 1 പാലക്കാട് 1 )

കോഴിക്കോട് ജില്ലയിൽ ചികിത്സയിലുള്ള മറ്റു ജില്ലക്കാർ 94

 ലക്ഷം കടന്ന്

പരിശോധന

ജില്ലയിൽ പരിശോധനയ്ക്ക് വിധേയമാക്കിയ സ്രവ സാമ്പിളിന്റെ എണ്ണം ഒരു ലക്ഷം കടന്നു. ഇന്നലെ മാത്രം 3,884 സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ആകെ 1,01,184 സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിൽ 95,266 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 92,701 എണ്ണം നെഗറ്റീവാണ്. 5,918 പേരുടെ ഫലം ലഭിക്കാനുണ്ട്. 3230 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 613 പേർ കൊവിഡ് കെയർ സെന്ററുകളിലും 2,577 പേർ വീടുകളിലും 40 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 26 പേർ ഗർഭിണികളാണ്. 28,575 പ്രവാസികൾ നിരീക്ഷണം പൂർത്തിയാക്കി.

 ക്ളസ്റ്റർ 16

രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഫറോക്ക് കൊവിഡ് ക്ലസ്റ്ററിലായി. ഇതോടെ ജില്ലയിലെ ക്ലസ്റ്ററുകളുടെ എണ്ണം 16 ആയി ഉയർന്നു. ഫറോക്ക് ക്ലസ്റ്ററിൽ 21 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 15 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

മുഖദാർ വാർഡും കുറ്റിച്ചിറ വാർഡും ഉൾപ്പെട്ട കുറ്റിച്ചിറ ക്ലസ്റ്ററിൽ രണ്ടിടങ്ങളിലായി 58 പേർക്കാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്. നിലവിൽ കുറ്റിച്ചിറ ക്ലസ്റ്ററിൽ 20 പേരാണ് ചികിത്സയിലുള്ളത്.

വലിയങ്ങാടി, വെള്ളയിൽ, മീഞ്ചന്ത, കല്ലായി ചെക്യാട്, ഒളവണ്ണ, ചാലിയം, വടകര, വില്ല്യാപ്പള്ളി, പുതുപ്പാടി, തിരുവള്ളൂർ, നാദാപുരം, ഏറാമല, ചോറോട് എന്നിവയാണ് മറ്റു ക്ലസ്റ്ററുകൾ. കോർപ്പറേഷൻ പരിധിയിൽ മാത്രം അഞ്ച് ക്ലസ്റ്ററുകളുണ്ട്‌.