മടപ്പളളി: വി.എച്ച്.എസ്.സി പരീക്ഷയിൽ സംസ്ഥാന ടോപ്പറായ പൂജ ഹരേഷിനെ എസ്.എൻ.ഡി.പി യോഗം നാദാപുരം ശാഖ നൽകി ആദരിച്ചു. ശാഖാ സെക്രട്ടറി വിശ്വൻ മുണ്ടക്കണ്ടിയിൽ കാഷ് അവാർഡും മൊമെന്റോയും നൽകി. ചടങ്ങിൽ പാലേരി ഗംഗാധരൻ, മോഹൻ മോഹനാലയം, പി. അരവിന്ദൻ, ശ്രീധരൻ ഉൗരാളുങ്കൽ, അജയൻ മഠത്തിൽ, യു.പി. കുഞ്ഞികൃഷ്ണൻ, എം. ഗോപാലകൃഷ്ണൻ, സന്നിധാനം കുഞ്ഞിരാമൻ, കെ.കെ. സുരേന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.