കോഴിക്കോട് : സ്വാതന്ത്ര്യ ദിനത്തിൽ വീടുകളിൽ യൂണിറ്റി ഡേ സംഘടിപ്പിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു. നേരത്തെ ശാഖതലത്തിൽ വിപുലമായ രീതിയിൽ നടത്തിയിരുന്ന പരിപാടി ആണ് കൊവിഡ് പശ്ചാത്തലത്തിൽ വീടുകളിലേക്ക് മാറ്റുന്നത്. രാവിലെ 8.30ന് വീടുകളിൽ ദേശീയ പതാക ഉയർത്തും. കുടുംബത്തിലെ ഏറ്റവും മുതിർന്ന ആളാണ് ദേശീയ പതാക ഉയർത്തുക. വിദ്യാർത്ഥിയായ ഒരു അംഗം പ്രതിജ്ഞ ചൊല്ലിക്കൊടുക്കും . തുടർന്ന് ദേശീയ ഗാനത്തോടെ പരിപാടി സമാപിക്കും.