വടകര: ഏറാമല ഗ്രാമപഞ്ചായത്ത് തൊഴിൽ രഹിത വേതന ഗുണഭോക്താക്കളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ആഗസ്റ്റ് 19, 20 ,21 തീയതികളിൽ പഞ്ചായത്ത് ഓഫീസിൽ നടക്കും. ബന്ധപ്പെട്ട രേഖകൾക്കു പുറമെ ആധാർ കാർഡ്, ദേശസാൽകൃത ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, വാർഷിക വരുമാനം പന്ത്രണ്ടായിരം രൂപയിൽ കവിയാത്തതാണെന്ന വരുമാന സർട്ടിഫിക്കറ്റ് എന്നിവ സഹിതം പഞ്ചായത്ത് ഓഫീസിൽ ഹാജരാകണം. റോൾ നമ്പർ 477 മുതൽ 900 വരെ 19നും 901 മുതൽ 963 വരെ 20 നും 964 മുതൽ 1113 വരെ 21നും ഹാജരാകണം.