ചോറോട്: വഴിത്തർക്കത്തെ ചൊല്ലി വീട്ടിൽ കയറി മാരകായുധങ്ങളുമായി ആക്രമിച്ചതിൽ രണ്ടു കുട്ടികളടക്കം 5 പേർക്ക് പരിക്കേറ്റു.
മാങ്ങോട്ടുപാറയിലെ കോട്ടയം പറമ്പത്ത്' വീടിനോട് ചേർന്നുള്ള വഴിത്തർക്കവുമായി ബന്ധപ്പെട്ടാണ് സംഭവം. വീട്ടമ്മ രാധ (67), മകൻ രാജേഷ് (44), ജയശ്രീ (36), മീനാക്ഷി (11), ശ്രീലക്ഷമി (8) എന്നിവർക്കാണ് പരിക്ക്. ഇവരെ വടകര ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഫാസിൽ കൊളവട്ടത്ത്, റഹ്‌മാൻ, ജാബിർ എന്നിവർക്കെതിരെ വടകര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.