മുക്കം: മുക്കം ഓർഫനേജ് റോഡിൽ പ്രവർത്തിക്കുന്ന മൊബൈൽ ഫോൺ ഷോപ്പിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ 29കാരനാണ് പരിശോധന ഫലം പോസിറ്റീവായത്. കഴിഞ്ഞ ഒരാഴ്ചക്കാലം ഈ ഷോപ്പുമായി ബന്ധപ്പെട്ടവർ ജാഗ്രത പാലിക്കണമെന്ന് നഗരസഭ സെക്രട്ടറി എൻ.കെ. ഹരീഷ് അറിയിച്ചു.