കൽപ്പറ്റ: വയനാട് ജില്ലയിൽ ഇന്നലെ 27 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക അറിയിച്ചു. 30 പേർ രോഗമുക്തി നേടി. എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ.

ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 977 ആയി. ഇതിൽ 676 പേർ രോഗമുക്തരായി. മൂന്നു പേർ മരണപ്പെട്ടു. നിലവിൽ 298 പേരാണ് ചികിത്സയിലുള്ളത്. 282 പേർ ജില്ലയിലും 16 പേർ ഇതര ജില്ലകളിലും ചികിത്സയിൽ കഴിയുന്നു.

രോഗം സ്ഥിരീകരിച്ചവർ:
പടിഞ്ഞാറത്തറ സമ്പർക്കത്തിലുളള 12 പേർ (5 പുരുഷന്മാർ, 4 സ്ത്രീകൾ, 3 കുട്ടികൾ), കൽപ്പറ്റ സമ്പർക്കത്തിലുളള 4 പേർ (52,52, 33,43 വയസ്), മെഡിക്കൽ കോളേജിൽ ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ അമ്പലവയൽ സ്വദേശിയുടെ സമ്പർക്കത്തിലുളള കുമ്പളേരി സ്വദേശികളായ സ്ത്രീയും (27) പെൺകുട്ടിയും (6), നല്ലൂർനാട് കാൻസർ സെന്ററിലെ ആരോഗ്യപ്രവർത്തകയുടെ സമ്പർക്കത്തിലുളള തോണിച്ചാൽ സ്വദേശികളായ മൂന്ന് പേർ (പുരുഷൻ- 40, കുട്ടികൾ - 5, 2), ചൂരൽമല ഉരുൾപൊട്ടലിൽ സന്നദ്ധ പ്രവർത്തനം നടത്തിയ ചൂരൽമല സ്വദേശിയുടെ സമ്പർക്കത്തിലുള്ള ചൂരൽമല സ്വദേശികളായ രണ്ടുപേർ (36, 38), വാളാട് സമ്പർക്കത്തിലുളള വാളാട് സ്വദേശിയായ 2 കുട്ടികൾ (1, 2), അമ്പലവയൽ നരിക്കുണ്ട് സ്വദേശികളായ രണ്ട് പേർ (28, 42) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

രോഗമുക്തി നേടിയവർ:
വാളാട് സ്വദേശികളായ 9 പേർ, മുണ്ടക്കുറ്റി സ്വദേശികളായ 5 പേർ, കുഞ്ഞോം സ്വദേശികളായ 5 പേർ, പനമരം സ്വദേശികളായ 4 പേർ, വെള്ളമുണ്ട സ്വദേശികളായ 2 പേർ, മാനന്തവാടി, എടവക, കോറോം, നല്ലൂർനാട്, പൊഴുതന സ്വദേശികളായ ഓരോരുത്തരുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

ഇന്നലെ നിരീക്ഷണത്തിലായത് 246 പേർ

191 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി

നിലവിൽ നിരീക്ഷണത്തിലുള്ളത് 2772 പേർ

331 പേർ ആശുപത്രിയിൽ

ഇന്ന് അയച്ചത് 759 സാമ്പിളുകൾ

ഇതുവരെ അയച്ചത് 30631 സാമ്പിളുകൾ

ഫലം ലഭിച്ചത് 28608

27631 നെഗറ്റീവും 977 പോസിറ്റീവും