കൽപ്പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2020 ജനുവരി 1 ന് 18 വയസ് പൂർത്തിയായവർക്ക് www.lsgelection.kerala.gov.in എന്ന ലിങ്കിലൂടെ സ്വന്തമായും അക്ഷയ കേന്ദ്രത്തിലൂടെയും ഇനിയും വോട്ടർ പട്ടികയിൽ പേര് ചേർക്കാം. പേര് ചേർക്കുന്നതിന് ഫോട്ടോ നിർബന്ധമാണ്. പേര് ചേർക്കേണ്ട അവസാന തീയതിയും കരട് വോട്ടർ പട്ടികയിലുള്ള ആക്ഷേപങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും ആഗസ്റ്റ് 26. അന്തിമ വോട്ടർ പട്ടിക സെപ്തംബർ 23 ന് പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കലക്ടർ അറിയിച്ചു.


കൂടിക്കാഴ്ച കേന്ദ്രം മാറ്റി

അമ്പലവയൽ: ചീങ്ങേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് കണ്ടയിൻമെന്റ് സോണിലായതിനാൽ ആഗസ്റ്റ് 14 ന് നടത്താനിരുന്ന സാമൂഹ്യ പഠനമുറി ഫെസിലിറ്റേറ്റർ നിയമനത്തിനുള്ള കൂടിക്കാഴ്ച അന്നേദിവസം മട്ടപ്പാറ പ്രീമെട്രിക് ഹോസ്റ്റലിൽ വെച്ച് നടത്തുമെന്ന് പട്ടിക വർഗ്ഗ വികസന ഓഫീസർ അറിയിച്ചു.