corona

കോഴിക്കോട്: ജില്ലയിൽ ഇന്നലെ 98 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ സമ്പർക്കം വഴി രോഗബാധ 80 പേർക്ക്. നാലു പേരുടെ ഉറവിടം വ്യക്തമല്ല. ഇപ്പോൾ 1228 കോഴിക്കോട് സ്വദേശികൾ ചികിത്സയിലുണ്ട്.

വിദേശത്ത് നിന്ന് എത്തിയ മൂന്നു പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 11 പേർക്കും ടെസ്റ്റ് പോസിറ്റിവായി. കോർപ്പറേഷൻ പരിധിയിൽ 6 ഇതര സംസ്ഥാന തൊഴിലാളികൾക്ക് കൂടി വൈറസ് ബാധ കണ്ടെത്തി. സമ്പർക്കം വഴി രോഗം ബാധിച്ചവരിൽ 17 പേർ കോർപ്പറേഷൻ പരിധിയിലാണ്. പുറമേരിയിൽ 11 പേർക്കും ഫറോക്കിൽ 8 പേർക്കും ചെറുവണ്ണൂരിൽ (പേരാമ്പ്ര) 9 പേർക്കും ചോറോട് ഏഴു പേർക്കും രോഗം ബാധിച്ചു.

 ചികിത്സയിലുള്ളവർ

കോഴിക്കോട് മെഡിക്കൽ കോളേജ് - 276

ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എൽ.ടി.സി - 174

കോഴിക്കോട് എൻ.ഐ.ടി എഫ്.എൽ.ടി.സി - 146

ഫറോക്ക് എഫ്.എൽ.ടി.സി - 157

എൻ.ഐ.ടി മെഗാ എഫ്.എൽ.ടി.സി - 164

എ.ഡബ്ല്യു.എച്ച് എഫ്.എൽ.ടി.സി - 119

മണിയൂർ നവോദയ എഫ്.എൽ.ടി.സി - 132

എൻ.ഐ.ടി - നൈലിറ്റ് എഫ്.എൽ.ടി. സി - 25

സ്വകാര്യ ആശുപത്രികൾ - 31

മറ്റു ജില്ലകളിൽ ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ - 4 (മലപ്പുറം - 2 എറണാകുളം -1 പാലക്കാട് - 1 )

കോഴിക്കോട് ജില്ലയിൽ ചികിത്സയിലുള്ള മറ്റു ജില്ലക്കാർ - 94