കോഴിക്കോട്: മഴവിട്ടുനിന്നതോടെ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ കുറഞ്ഞു. മൂന്നു ക്യാമ്പുകളിലായി അഞ്ചു കുടുംബങ്ങളിൽ നിന്നും 17 പേരാണ് കഴിയുന്നത്. കോഴിക്കോട് താലൂക്കിൽ രണ്ടു വില്ലേജുകളിലായി രണ്ടു ക്യാമ്പുകളാണുള്ളത്. 15 പേരാണ് പ്രശ്നബാധിത പ്രദേശങ്ങളിൽ നിന്നും ക്യാമ്പുകളിലേക്ക് മാറിയത്. മാവൂർ ജി.എം.യു.പി സ്‌കൂളിൽ മൂന്ന് കുടുംബത്തിലെ 9 പേരും കടലുണ്ടി വില്ലേജിൽ വട്ടപ്പറമ്പ് ജി.എൽ.പി സ്‌കൂളിൽ ഒരു കുടുംബത്തിലെ ആറ് പേരുമാണ് താമസിക്കുന്നത്. വടകര താലൂക്കിൽ വാർഡ് 6 ഒഞ്ചിയം ഒരു ക്യാമ്പാണുള്ളത്. ഒരു കുടുംബത്തിലെ രണ്ടുപേരാണ് ഇവിടെ താമസം.