രാമനാട്ടുകര: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോടമ്പുഴ കെ എം ഒ റസിഡെൻഷ്യൽ ഇംഗ്ലീഷ് സ്കൂളിലെ സ്വാതന്ത്രൃ ദിനാഘോഷം വിദ്യാർത്ഥികളുടെ ഗൃഹാങ്കണങ്ങളിലാക്കാൻ പി ടി എ യോഗത്തിൽ തീരുമാനം. വിദ്യാർത്ഥികൾ വീട്ടുമുറ്റത്തു പതാകയുയർത്തിയ ശേഷം ദേശീയഗാനം ആലപിക്കും. ഓൺലൈനിൽ കുട്ടികൾക്കായി പ്രശ്നോത്തരി മത്സരവും ഒരുക്കുന്നുണ്ട്.