കടലുണ്ടി: സമ്പൂർണ്ണ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ച കടലുണ്ടിയിൽ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമെന്ന് വിലയിരുത്തൽ. പഞ്ചായത്ത് ഓഫീസിൽ കൂടിയ ആർ.ആർ.ടി യോഗമാണ് സ്ഥിതി വിലയിരുത്തിയത്. പഞ്ചായത്തിൽ 22 വാർഡുകളാണ് ഉള്ളത്. അതിൽ 6,8,10,18,19 എന്നീ 5 വാർഡുകളിൽ ​കൊ​വിഡ് വ്യാപനമില്ല. മറ്റു വാർഡുകളിലെ ചില പ്രദേശത്ത് മാത്രമേ വ്യാപന പ്രശ്നമുള്ളൂ. അതിനാൽ രോഗവ്യാപന സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ മാത്രമായി സോൺ പരിമിതപ്പെടുത്തണമെന്ന് യോഗം അഭിപ്രായപ്പെട്ടു. റിപ്പോർട്ട് ജില്ലാ കളക്ടർക്കും ആരോഗ്യ വകുപ്പ് അധികൃതർക്കും അയച്ചെന്ന് ആരോഗ്യ-വിദ്യാഭ്യാസ കാര്യ സമിതി ചെയർമാൻ പിലാക്കാട്ട് ഷൺമുഖൻ പറഞ്ഞു.