insinator
കൊയിലാണ്ടി നഗരസഭയുടെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് ഡോ. ഗോപിനാഥും മകൻ അമലും ഇൻസിനറേറ്റർ നൽകുന്നു

കൊയിലാണ്ടി: നഗരസഭ ഫസ്റ്റ്ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് ഡോ. ഗോപിനാഥനും മകൻ അമലും ചേർന്ന് ഇൻസിനറേറ്റർ നൽകി. നഗരസഭ ചെയർമാൻ കെ. സത്യൻ ഏറ്റുവാങ്ങി. നഗരസഭാംഗം മാങ്ങോട്ടിൽ സുരേന്ദ്രൻ, നഗരസഭ സെക്രട്ടറി എൻ. സുരേഷ് കുമാർ, സൂപ്രണ്ട് അനിൽ കുമാർ, എച്ച്.ഐ കെ.പി. രമേശ്, ജെ.എച്ച്.ഐ കെ.എം. പ്രസാദ്, ജെ.പി ടെക് ജയപ്രകാശ് എന്നിവർ പങ്കെടുത്തു.