കുറ്റ്യാടി : കാവിലുംപാറ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ ഉറവിടം അറിയാത്ത കൊവിഡ് പോസറ്റീവ് കേസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രത ശക്തമാക്കാൻ പഞ്ചായത്ത്തല ആർ.ആർ.ടി യോഗം തീരുമാനിച്ചു. കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച പത്താം വാർഡിലെ പ്രവേശനവഴികളെല്ലാം പൊലീസ് അടച്ചു. സമ്പർക്ക പട്ടികയിലുള്ളവരെ 15ന് ആന്റിജൻ ടെസ്റ്റിന് വിധേയരാക്കും.

വാർഡ്തല ആർ.ആർ.ടി അംഗങ്ങളുടെ പ്രവർത്തനം ഊർജിതപെടുത്താനും വോളണ്ടിയർമാർക്ക് തിരിച്ചറിയൽ കാർഡ് നൽകുന്നതിനും തീരുമാനിച്ചു. തൊട്ടിൽപാലം ടൗണിലെ വിദേശമദ്യ ഷോപ്പ് താത്കാലികമായി അടയ്ക്കുന്നതിന് കലക്ടർക്ക് കത്തയക്കും.