കുറ്റ്യാടി: ചൂരപ്പറമ്പത്ത് സി.പി. കുഞ്ഞബ്ദുല്ല മുസ്‌ല്യാർ (76) നിര്യാതനായി. പന്തിരിക്കര മുഈനുൽ ഇസ്ലാം മദ്രസ മുഅല്ലിമായും കൈപ്രം ജുമാ മസ്ജിദ്, മാവിലിത്താഴ മസ്ജിദ് എന്നിവിടങ്ങളിൽ ഖതീബായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പ്രമുഖ പണ്ഡിതനും എടവരാട് അൻസാറുൽ ഇസ്ലാം മദ്രസ സ്ഥാപകനുമായ പരേതനായ ചൂരപ്പറമ്പത്ത് മുഹിയുദ്ദീൻ മുസ്ല്യാരുടെ മകനാണ്. ഭാര്യ : ഖദിയ. മക്കൾ: മുഹമ്മദ് സഖാഫി (സിറാജുൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, പേരാമ്പ്ര ), അബ്ദുറഹ്‌മാൻ , അബ്ദുറസാഖ് സഖാഫി , അബ്ദുറഊഫ് (മൂവരും ദുബൈ), ആയിഷ. മരുമക്കൾ: സൽമ (പൂനത്ത് ), അഫീഫ (തിനൂർ), റഹീമ (തിനൂർ), മുഹമ്മദ് മദനി അൽ കാമിലി (അമ്പലക്കണ്ടി). സഹോദരി: കൊരട്ടിയത്ത് ഫാതിമ (ശാന്തിനഗർ).