കുറ്റ്യാടി: മലബാറിനെ തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാനപാതകൾ നവീകരിക്കപ്പെടാത്തത് ജനങ്ങളെ വലയ്ക്കുന്നു. പക്രംതളം ചുരം റോഡും താമരശ്ശേരി ചുരം റോഡുമാണ് കാലങ്ങളായി വാഹനങ്ങൾക്ക് 'വയ്യാവേലി'യാകുന്നത്.
താമരശ്ശേരി ചുരം റോഡിൽ ഇടയ്ക്കിടെ ഗതാഗതം തടസപ്പെടും. ഇതോടെ പക്രംതളം ചുരം റോഡ് വഴിയാണ് വാഹനങ്ങൾ പോകുക. ഈ റോഡിനാകട്ടെ കാര്യമായ നവീകരണം അടുത്തൊന്നും ഉണ്ടായിട്ടില്ല. പൊതുമരാമത്ത് വകുപ്പ് അനുവദിക്കുന്ന പണം കടലിൽ കായം കലക്കുന്നത് പോലെയാണെന്നും സമഗ്രമായ പാക്കേജ് വന്നാലേ പ്രശ്നങ്ങൾ അവസാനിക്കൂയെന്നും നാട്ടുകാർ പറയുന്നു.
കോഴിക്കോടിൽ നിന്നും വയനാട് വഴി കർണാടകയിലെ മൈസൂർ, ബാംഗ്ലൂർ നഗരങ്ങളെയും തമിഴ്‌നാട്ടിലെ ഗൂഡല്ലൂർ, ഊട്ടി മേഖലയെയും ബന്ധിപ്പിക്കുന്ന ചുരം റോഡുകളാണ് ഇവ രണ്ടും.
പക്രം തളം റോഡ് വികസനത്തിന് പ്രത്യേക പദ്ധതി ആവിഷ്‌കരിച്ച് ഫണ്ട് അനുവദിക്കാൻ സർക്കാർ തയ്യാറാകണം
അഹമ്മദ് പുന്നക്കൽ
യു.ഡി.എഫ് നേതാവ്