കുന്ദമംഗലം: കുന്ദമംഗലം പഞ്ചായത്തിലെ കൊവിഡ് പരിശോധനയിൽ 65 പേരുടെ ഫലവും നെഗറ്റീവായി. രോഗ വ്യാപന സാദ്ധ്യത കണക്കിലെടുത്ത് ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും ചേർന്ന് സമ്പർക്ക പട്ടികയിലുള്ളവർക്ക് നടത്തിയ പി.സി.ആർ ടെസ്റ്റിലാണ് ആർക്കും രോഗമില്ലെന്ന് വ്യക്തമായത്. വിവിധ വാർഡുകളിലെ ഫലം മുഴുവൻ നെഗറ്റീവായത് ആശ്വാസം പകരുന്നുണ്ട്.