കുന്ദമംഗലം: കേരള കോൺഗ്രസ് (എം) നേതാവായിരുന്ന എ.പി. അപ്പുട്ടിയുടെ 19-ാംചരമ വാർഷികം ആചരിച്ചു. ഓൺലൈൻ അനുസ്മരണച്ചടങ്ങ് പാ‌ർട്ടി ജില്ലാ പ്രസിഡന്റ് ടി.എം.ജോസഫ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എ. ഭക്തോത്തമൻ അദ്ധ്യക്ഷത വഹിച്ചു. യുത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് അരുൺ തോമസ്, ടി.കെ.ഐസക്, എം.പി.ഗിരീഷ്, ബാലകൃഷ്ണൻ കൊയിലേരി, ബാലൻ ചെറിയേരി, വേലായുധൻനായർ കീലത്ത്, ശിവാനന്ദൻ പുനത്തിൽ, പ്രസന്നൻ അയനിക്കാട്ട്, മാത്യു വെങ്ങാലത്ത്, രാമരാജൻ അടുക്കത്ത്, പി.പി.രാജീവ്, അർജുനൻ അടുക്കത്ത് എന്നിവർ സംസാരിച്ചു.