കോഴിക്കോട്: സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് ജില്ലയിൽ 141 ഓണച്ചന്തകൾ സംഘടിപ്പിക്കും. ഈ മാസം 24 മുതൽ 30 വരെയാണ് ചന്ത. 13 ഇനം നിത്യോപയോഗ സാധനങ്ങൾ പൊതു വിപണിയേക്കാൾ വില കുറച്ച് സപ്ലൈകോയുടെ സബ്‌സിഡി നിരക്കിൽ നൽകും. ത്രിവേണി സൂപ്പർ മാർക്കറ്റുകൾ, പ്രാഥമിക സഹകരണ സംഘങ്ങൾ, ഫിഷർമാൻ സഹകരണ സംഘങ്ങൾ, എസ്.സി-എസ്.ടി സഹകരണ സംഘങ്ങൾ, ജില്ലാ മൊത്തവ്യാപാര സഹകരണ സംഘത്തിന്റെ സ്റ്റോറുകൾ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലാണ് വിപണന ആരംഭിക്കുക. സബ്‌സിഡി നിരക്കിലുള്ള 13 ഇനങ്ങൾക്ക് പുറമെ 10 ശതമാനം മുതൽ 30 ശതമാനം വരെ വിലക്കുറവിൽ മറ്റു നിത്യോപയോഗ സാധനങ്ങളും ലഭ്യമാകും.