എടച്ചേരി: ദേശീയ പരിസ്ഥിതി നിയമം മാറ്റാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് എൽ.ജെ.ഡി എടച്ചേരിയിൽ ഉപവാസ സമരം നടത്തി. എൽ.വൈ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.കെ സജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. കെ. ഭാസ്‌കരൻ അദ്ധ്യക്ഷത വഹിച്ചു. പുതിയ കരട് നിയമം അനുസരിച്ച് ഏതെങ്കിലും കമ്പനിയ്ക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേയോ പരിസ്ഥിതി സമിതിയുടെയോ അനുമതിയ്ക്ക് കാത്തിരിക്കേണ്ട. അതുകൊണ്ട് ഇ.ഐ.എ കരട് വിജ്ഞാപനം ജന വിരുദ്ധമാണെന്നും റദ്ദ് ചെയ്യണമെന്നും എൽ.ജെ.ഡി ആവശ്യപ്പെട്ടു. എൽ.വൈ.ജെ.ഡി സംസ്ഥാന കമ്മിറ്റിയംഗം വത്സരാജ് മണലാട്ട്, ടി.കെ ബാലൻ, പൊയിൽ നാണു എന്നിവർ സംസാരിച്ചു. കെ. അഖിൽ കുമാർ നന്ദി പറഞ്ഞു.