school
വട്ടോളി സംസ്‌കൃതം ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥികളായ മുഹമ്മദ് ജിനാൻ, നിദാൽ ഷാസ് എന്നിവരെ സ്‌കൂൾ സ്റ്റാഫ്, മാനേജ്‌മെന്റ്, പി.ടി.എ കമ്മിറ്റികൾ അനുമോദിക്കുന്നു

കുറ്റ്യാടി: വട്ടോളി സംസ്‌കൃതം ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥികളായ മുഹമ്മദ് ജിനാൻ, നിദാൽ ഷാസ് എന്നിവരെ സ്‌കൂൾ സ്റ്റാഫ്, മാനേജ്‌മെന്റ്, പി.ടി.എ കമ്മിറ്റികൾ ചേർന്ന് അനുമോദിച്ചു. കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണവും മൊബൈലും പണവും അടങ്ങിയ പഴ്‌സ് ഉടമയ്ക്ക് തിരിച്ചു നൽകിയതിനാണ് ആദരവ്. ഹെഡ്മാസ്റ്റർ വി. രാമകൃഷ്ണൻ ഉപഹാരം നൽകി. എ.പി രാജീവൻ, കെ. റൂസി, ടി. സയദ്, കെ.എസ് ചന്ദ്രശേഖരൻ, എ.പി സുമേഷ് എന്നിവർ സംസാരിച്ചു.