കോഴിക്കോട്:കൊവിഡുമായി ബന്ധപ്പെട്ട് ആശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ വിതരണം ചെയ്യുന്ന സൗജന്യ ഓണകിറ്റ് വിതരണം ജില്ലയിൽ തുടങ്ങി. എ.എ.വൈ കാർഡുടമകൾക്കാണ് ആദ്യഘട്ടത്തിൽ കിറ്റുകൾ വിതരണം ചെയ്യുന്നത്. ജില്ലയിലെ ആകെയുള്ള 38,849 എ.എ.വൈ മഞ്ഞകാർഡുടമകളിൽ 11,472 പേർ വ്യാഴാഴ്ച കിറ്റുകൾ കൈപ്പറ്റി. വെള്ളി , ഞായർ ദിവസങ്ങളിലും എ.എ.വൈ.കാർഡുടമകൾക്കുള്ള കിറ്റ് വിതരണം തുടരും. റേഷൻകടകൾ വഴിയാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്. സപ്ലൈകോയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ തയ്യാറാക്കിയ കിറ്റുകൾ കഴിഞ്ഞ ദിവസം റേഷൻകടകളിൽ എത്തിച്ചിരുന്നു.
പിങ്ക് റേഷൻ കാർഡുടമകൾക്ക് ആഗസ്ത് 19 മുതൽ 22 വരെയും നീല, വെള്ള കാർഡുടമകൾക്ക് ഓണത്തിന് മുമ്പായും കിറ്റ് വിതരണം ചെയ്യും.