photo
കേരള മദ്യനിരോധന സമിതിയും ബാപ്പുജി ട്രസ്റ്റും ചേർന്ന് ദാമോദരനും കുടുംബത്തിനും കട്ടിലും ഭക്ഷ്യധാന്യ കിറ്റുകളും വസ്ത്രങ്ങളും എത്തിച്ചപ്പോൾ

ബാലുശ്ശേരി: പന്നിക്കോട്ടൂർ കാരക്കുന്നുമ്മൽ ദാമോദരന് ഇനി കട്ടിലിൽ ഉറങ്ങാം. കേരള മദ്യനിരോധന സമിതിയും ബാപ്പുജി ട്രസ്റ്റും ചേർന്ന് ഇദ്ദേഹത്തിന് കട്ടിലും ഭക്ഷ്യ ധാന്യങ്ങളും വസ്ത്രങ്ങളും നൽകി. തെങ്ങിൽ നിന്ന് വീണ് അരയ്ക്ക് താഴെ ചലനമറ്റതോടെ 16 വർഷമായി കിടപ്പിലായിരുന്നു ഈ അൻപത്തിയഞ്ചുകാരൻ. കല്ല് അടുക്കിവെച്ച് അതിന്മേൽ പലകയിട്ട് വാട്ടർ ബഡ് വിരിച്ചായിരുന്നു ഉറക്കം. ചോർന്നൊലിക്കുന്ന വീട്ടിലാണ് കുടുംബം കഴിയുന്നത്. കേരള മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി ഭരതൻ പുത്തൂർവട്ടം, ബാപ്പുജി ട്രസ്റ്റ് ചെയർമാൻ കെ.പി. മനോജ് കുമാർ, കുന്നോത്ത് മനോജ്, എം.കെ രവീന്ദ്രൻ, കെ.കെ. രൂപേഷ് എന്നിവർ നേതൃത്വം നൽകി.