വടകര: നാദാപുരം റോഡ് ബീച്ചിൽ കൂറ്റൻ തിമിംഗലം കരയ്ക്കടിഞ്ഞു. അഴുകിയ നിലയിലുള്ള തിമിംഗലം ഇന്നലെ ഉച്ചയോടെയാണ് കല്ലിന്റവിട ബീച്ചിൽ അടിഞ്ഞത്. ഇരുപത് മീറ്റർ നീളവും 5 മീറ്ററോളം വീതിയുമുള്ള തിമിംഗലത്തെ കാണാൻ എത്തുന്നവരെ ചോമ്പാൽ പൊലീസ് നിയന്ത്രിക്കുകയായിരുന്നു.