ration
റേഷൻ വ്യാപാരികൾക്ക് ഫേസ് ഷീൽഡും മാസ്‌കും വിതരണം ചെയ്യുന്ന പദ്ധതി ടി. മുഹമ്മദാലി ജില്ലാ ജനറൽ സെക്രട്ടറി കെ.പി അഷറഫിന് നൽകി ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ഓണക്കാലത്തേക്കായി ഗുണനിലവാരം കുറഞ്ഞ മട്ട അരി അടിച്ചേൽപ്പിച്ച നടപടിയിൽ റേഷൻ വ്യാപാരികളുടെ കോഴിക്കോട് താലൂക്ക് എക്‌സിക്യൂട്ടീവ് യോഗം പ്രതിഷേധിച്ചു. കാർഡ് ഉടമകൾക്കുള്ള മണ്ണെണ്ണ വെട്ടി കുറയ്ക്കുന്നത് അവസാനിപ്പിക്കുക, പ്രളയ കാലത്ത് വിതരണം ചെയ്യാൻ മണ്ണെണ്ണ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ താലൂക്കിലെ മുഴുവൻ വ്യാപാരികൾക്കും ഫെയ്‌സ് ഷീൽഡും മാസ്‌കും വിതരണം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദലി ജില്ലാ ജനറൽ സെക്രട്ടറി കെ.പി അഷറഫിന് ഫെയ്‌സ് ഷീൽഡ് കൈമാറിയും പി. അരവിന്ദൻ ഇ. ശ്രീജന് മാസ്‌ക് നൽകിയും പരിപാടി ഉദ്ഘാടനം ചെയ്തു. മോഹൻദാസ്, റഷീദ്, എന്നിവർ സംസാരിച്ചു. എം.പി സുനിൽ കുമാർ സ്വാഗതവും ടി.എം അശോകൻ നന്ദിയും പറഞ്ഞു.