nijesh
നിജേഷ്

കുറ്റ്യാടി: കുടുംബത്തിന്റെ ഏക പ്രതീക്ഷയായ മകന് വൃക്ക പകുത്ത് നൽകാൻ അമ്മ തയ്യാറാണ്, ഇനി വേണ്ടത് നാടിന്റെ സഹായവും പ്രാർത്ഥനയും. മരുതോങ്കര പഞ്ചായത്തിൽ പശുക്കടവിലെ തലച്ചിറ നാണു-ചന്ദ്രി ദമ്പതികളുടെ മകൻ നിജേഷാണ് (29) ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്നത്. വിദേശത്തായിരുന്ന നിജേഷ് രോഗബാധിതനായതോടെ നാട്ടിലേക്ക് വരികയായിരുന്നു. ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് 20 ലക്ഷം രൂപയോളം വേണ്ടി വരുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കുടുംബത്തിന് ഇത്രയും വലിയ തുക താങ്ങാനാവാത്ത സാഹചര്യത്തിൽ സുമനസുകളുടെ സഹായം തേടിയിരിക്കുകയാണ്. നിജേഷിനെ സഹായിക്കാൻ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ധനസമാഹരണത്തിന്റെ ആദ്യഘട്ടമായി ഈമാസം 22ന് രാവിലെ 10 മണി മുതൽ വൈകീട്ട് 7 മണി വരെ പശുക്കടവിൽ ചികിത്സാ സഹായ പയറ്റ് നടക്കും. മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എം.സതി രക്ഷാധികാരിയും വൈസ് പ്രസിഡന്റ് സി.പി.ബാബു രാജ് കൺവീനറും കെ.ജെ.സെബാസ്റ്റ്യൻ ചെയർമാനും, ടി.എ.അനീഷ് ഖജാൻജിയുമായ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള ഗ്രാമീൺ ബാങ്ക് മരുതോങ്കര ശാഖയിൽ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. AC No: 40152101052082 IFSC: KLGBOO40152.