പേരാമ്പ്ര: തന്റെ ചികിത്സയ്ക്കായി നാട്ടുകാർ സ്വരൂപിച്ച ഫണ്ടിൽ നിന്നും ഒരു വിഹിതം കാൻസർ രോഗിയ്ക്ക് നൽകി യുവാവിന്റെ മാതൃക. പുളിയോട്ട്മുക്ക് താണിയത്ത് അനീഷാണ് ചികിത്സ പൂർത്തിയാകും മുൻപെ അരലക്ഷം രൂപ അർബുദ രോഗിയായ കുറുങ്ങോട്ടിടത്തിൽ വസന്തക്ക് കൈമാറിയത്. 9,83,238 രൂപയാണ് നാട്ടുകാർ സ്വരൂപിച്ച് നൽകിയത്. അനീഷിന്റെ മനസിനെ ചികിത്സാ സഹായ കമ്മിറ്റി അഭിനന്ദിച്ചു. ചടങ്ങിൽ വി.ടി ബാലൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം മുണ്ടോളി ചന്ദ്രൻ ഫണ്ട് അനീഷിന്റെ കുടുംബത്തിന് കൈമാറി. കൺവീനർ സനൂപ് ഇങ്ങോളി, ട്രഷറർ എൻ. ഷാജു, ആർ.ബി. രാജേഷ്, ഇ.കെ. ബാലൻ, സജീവൻ കൊയിലോത്ത്, എം. അജയൻ എന്നിവർ സംസാരിച്ചു.